News

ഓണ്‍ലൈന്‍ പഠനത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ പഠനത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വിക്ടേഴ്സ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് അറിയിച്ചു.
നേരത്തെ രണ്ടരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തുണ്ടെന്ന് നേരത്തെ എസ്.എസ്.കെയുടെ പഠനങ്ങളില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും സന്നദ്ധ സംഘടനകള്‍ വഴിയും പരമാവധി പേര്‍ക്ക് സൗകര്യം ഉറപ്പാക്കാന്‍ സാധിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ടം ആരംഭിക്കാനൊരുങ്ങുന്നതെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.

ജൂണ്‍ ഒന്നു മുതലാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ആയി ക്ലാസുകള്‍ ആരംഭിച്ചത്. ആദ്യ ഒരാഴ്ച ഒരേ പാഠ ഭാഗങ്ങള്‍ തന്നെയാണ് വിക്ടേഴ്സ് ചാനല്‍ വഴി കാണിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ ട്രയല്‍ ആണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഭാഷാ ക്ലാസുകളായ അറബി, ഉറുദു, സംസ്‌കൃതം എന്നീ ക്ലാസുകളും തിങ്കളാഴ്ച ആരംഭിക്കും. നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെയായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. കൈറ്റ് വിക്ടേഴ്സ് ചാനലിന് പുറമെ ഫേസ്ബുക്കില്‍ victerseduchannel ല്‍ ലൈവായും യുടൂബില്‍ itsvicters വഴിയും ക്ലാസുകള്‍ കാണാം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!