Kerala

ഇന്ത്യയിലെ ഈ വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ നേട്ടവും നിരാശയും ഖാദർ പാലാഴി

ഇന്ത്യയിലെ ഈ വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക മാനവവിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രമുഖ മാധ്യമ പ്രവർത്തകൻ ഖാദർ പാലാഴി വിവരിക്കുന്നു.

ഇന്ത്യയിലെ ഈ വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക മാനവവിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിന് സന്തോഷിക്കാൻ ഏറെയുണ്ട്. കുറച്ചൊക്കെ സങ്കടപ്പെടാനും. രാജ്യത്തെ മികച്ച 100 യൂണിവേഴ്സിറ്റികളിൽ നാലെണ്ണം കേരളത്തിലാണ്. കേരള – റാങ്ക് 23. ഗാന്ധി -30, കാലിക്കറ്റ് -54,കുസാറ്റ് -62 എന്നിവയാണിവ.

അതേ സമയം മികച്ച 100 ആർട്സ് & സയൻസ് കോളജുകളിൽ സംസ്ഥാനത്തെ 17 എണ്ണമുണ്ട്. സെന്റ് തെരാസ് എറണാകുളം- 47, മാർ ഇവാനിയോസ് എറണാകുളം-48, സേക്രഡ് ഹാർട്ട് എറണാകുളം-55, സെൻറ് ജോസഫ്സ് കോഴിക്കോട്-60, സെന്റ് തോമസ് തൃശൂർ – 63, ബിഷപ്പ് മൂർ ആലപ്പുഴ-76, സെന്റ് ബെഞ്ചമാസ് കോട്ടയം- 79, ബിഷപ്പ് കുര്യാലഞ്ചേരി കോട്ടയം – 80, ഗവ.കോളജ് കാസറകോട്- 83, മാർത്തോമ തിരുവല്ല -84, ഫാറൂഖ് കോഴിക്കോട്- 88, മഹാത്മാഗാന്ധി തിരുവനന്തപുരം – 93, നെഹ്റു കാസറകോട്- 95, സെന്റ് ആൽബർട്സ് എറണാകുളം-97, ഗവ. ആർട്സ് തിരുവനന്തപുരം -98, വിമല തൃശൂർ – 99, ഫാതിമ മാതാ കൊല്ലം- 100 എന്നിവയാണവ. രാജ്യത്തെ മികച്ച 200 എഞ്ചിനീയറിംഗ് കോളജുകളുടെ ലിസ്റ്റിൽ കേരളത്തിൽനിന്ന് അഞ്ചെണ്ണം മാത്രമേ ഉൾപ്പെട്ടുള്ളൂ എന്നതിൽ അദ്ഭുതമില്ല. സ്കൂളുകൾ പോലെ പരന്നു കിടക്കുകയാണ് രാജ്യമെങ്ങും എഞ്ചിനീയറിംഗ് കോളജുകൾ.


എൻ.ഐ.ടി കാലിക്കറ്റ് – 23, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി തിരുവനന്തപുരം – 33, കോളജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം – 85, ഗവ. എഞ്ചിനീയറിംഗ് കോളജ് തൃശൂർ – 164, സ്കൂൾ ഓഫ് എഞ്ചിനിയറിംഗ് കൊച്ചിൻ – 178 എന്നിവയാണ് ദേശീയ നിലവാരത്തിലുള്ള സംസ്ഥാനത്തെ എഞ്ചിനിയറിംഗ് കോളജുകൾ. രാജ്യത്തെ മികച്ച 75 മാനേജ്മെന്റ് സ്ഥാപനങ്ങളിൽ കോഴിക്കോട് ഐ.ഐ.എമ്മിന് ആറാം റാങ്കുണ്ടെന്നത് ചെറിയ കാര്യമല്ല. മികച്ച 20 ആർക്കിടെക്ചർ സ്ഥാപനങ്ങളിൽ N1T – കാലിക്കറ്റിന് മൂന്നാം റാങ്കുണ്ട്. തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗിന് 11-ാം റാങ്കും. എന്നാൽ രാജ്യത്തെ മികച്ച 75 ഫാർമസി’ കോളജുകളിലും മികച്ച 20 ലോ കോളജുകളിലും 30 ഡെൻറൽ കോളജുകളിലും കേരളത്തിന് തീരെ പ്രാതിനിധ്യമില്ല. വിദ്യാർത്ഥികളുടെ എണ്ണം, ഫാക്കൽറ്റി -വിദ്യാർത്ഥി അനുപാതം, അനുസംസ്ഥാന-വിദേശ വിദ്യാർത്ഥി പ്രാതിനിധ്യം, ആൺ-പെൺ അനുപാതം, വിഭവ സമാഹരണം, ചെലവഴിക്കൽ തുടങ്ങിയ പൊതു മാനദണ്ഡങ്ങളും ഓരോ സ്ട്രീമിനുമുള്ള പ്രത്യേക മാനദണ്ഡങ്ങളും ആസ്പദമാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്.


രാജ്യത്തെ മികച്ച 10 യൂണിവേഴ്സിറ്റികൾ ഇവയാണ് 1.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ബംഗളുരു 2. JNU 3. ബനാറസ് 4. അമൃത വിശ്വപീഠം കോയമ്പത്തൂർ 5. ജാദവപൂർ കൊൽക്കത്ത 6. ഹൈദരാബാദ് യൂണിവേഴ്സിറ്റി 7. കൽക്കട്ട യൂനിവേഴ്സിറ്റി 8. മണിപ്പാൽ ടെക്നോളജി ഓഫ് ഹയർ എജുക്കേഷൻ 9. സാവിത്രി ഭായ് ഫൂലെ പൂന 10. ജാമിയ മില്ലിയ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!