കോവിഡ് പശ്ചാത്തലത്തിൽ നിർത്തലാക്കിയ ഇറ്റാലിയ കോപ്പയ്ക്ക് യുവന്റസ് – എ സി മിലാൻ മത്സരത്തോടെ തുടക്കം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞെങ്കിലും യുവന്റസ് ഇറ്റാലിയൻ കോപ്പയുടെ ഫൈനലിൽ എത്തി. നേരത്തെ ഒന്നാം പാദത്തിൽ ഇരുപേരും 1-1 സമനിലയിൽ പിരിഞ്ഞിരുന്നു, ആദ്യ പാദത്തിലെ എവേ ഗോളിന്റെഅടിസ്ഥാനത്തിൽ ടീം ഫൈനലിൽ എത്തി
ക്രിസ്റ്റിയാനൊ റൊണാൾഡോയുടെ വരവ് ഏറെ കാത്തിരുന്ന ആരാധകർക്ക് ടീം ഫൈനലിൽ എത്തിയെങ്കിലും നിരാശ പകർന്നു . കളിയുടെ 15 ആം മിനുട്ടിൽ യുവന്റസിന് പെനാൽറ്റിയിലൂടെ കിട്ടിയ സുവർണാവസരം താരം പാഴാക്കി വല ചലിപ്പിക്കുമെന്നു ഉറപ്പിച്ച കിക്ക് പോസ്റ്റിനു തട്ടി വിഫലമായി. തുടർന്ന് മിനിറ്റുകൾക്കകം എ സി മിലാൻ താരം റെബിച് ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും യുവന്റസിന് ഗോൾ കണ്ടെത്തനായില്ല 90 മിനിറ്റും എ സി മിലാൻ പൊരുതി നിന്നു

