ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയോടുള്ള ആരാധന തുറന്ന് പറഞ്ഞ് സാമന്ത. കോഹ്ലി തനിക്കെന്നും പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ 71–ാം സെഞ്ചറി എനിക്കു വളരെ സ്പെഷ്യൽ ആണെന്നും സമാന്ത ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒരു ഘട്ടത്തിൽ വിരാടിന് ഫോം നഷ്ടപ്പെട്ടിരുന്നു. വലിയ തോതിൽ വിമർശനവും നേരിടേണ്ടിവന്നു. തുടർന്ന് വമ്പനൊരു സെഞ്ചറിയുമായി കോലി തിരിച്ചുവരവ് പ്രഖ്യാപിച്ചു.’’ആ സെഞ്ചറി എനിക്കു വളരെ സ്പെഷ്യൽ ആണെന്നും കോഹ്ലി 71–ാം സെഞ്ചറിയടിച്ച ദിവസം ഞാൻ കരച്ചിലിന്റെ വക്കോളമെത്തിയെന്നും സാമന്ത വ്യക്തമാക്കി
കൊഹ്‌ലിയെ കൂടാതെ . മഹേന്ദ്ര സിങ് ധോണിയെയും ഇഷ്ടമാണെന്നും, അതുകൊണ്ടാണ് ചെന്നൈ സൂപ്പർ കിങ്സ് തന്റെ പ്രിയപ്പെട്ട ടീമായതെന്നും സമാന്ത അഭിമുഖത്തിൽ വെളിപ്പെടുത്തി.
ആയിരത്തിലേറെ ദിവസങ്ങളുടെ സെഞ്ചറി ക്ഷാമത്തിനു വിരാമമിട്ടുകൊണ്ട് 2022 ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാനെതിരെയാണ് വിരാട് കോലി കരിയറിലെ 71–ാം സെഞ്ചറി നേടിയത്.