യുഎഇ പ്രസിഡണ്ടും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചു.യുഎഇ വാർത്താ ഏജൻസിയാണ് മരണ വാർത്ത അറിയിച്ചത്. 2004 നവംബർ മൂന്നു മുതൽ യുഎഇ പ്രസിഡണ്ടാണ്.1948 ൽ ജനിച്ച ഷെയ്ഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡണ്ടാണ്.യുഎഇയുടെ ആദ്യത്തെ പ്രസിഡണ്ട് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ 2004 ൽ മരണപ്പെട്ടതിന് ശേഷം ഷെയ്ഖ് സായിദിന്റെ മൂത്ത മകനായ ഷെയ്ഖ് ഖലീഫ യുഎഇയുടെ പ്രസിഡണ്ടായി ചുമതലയേറ്റെടുക്കുകയായിരുന്നു.
യു എ ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചു
