എൽ ഡി എഫ് കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ പരാമർശം ദൗർഭാഗ്യകരമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് സംഭവിച്ച തെറ്റ് തിരുത്താനുള്ള സൗഭാഗ്യ നിമിഷമാണ് ഉപതെരഞ്ഞെടുപ്പ് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പിണറായി വിജയൻ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ചിട്ടും പിടിയെ അവഹേളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകരോട് കെ വി തോമസ് നന്ദി കേട് കാണിച്ചെന്നും കെ വി തോമസ് മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ കരാർ പാലിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകള്‍:
എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. നിയമസഭയില്‍ എല്‍ഡിഎഫിനുള്ള 99 സീറ്റ് നൂറായി ഉയര്‍ത്താനായി തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് ലഭിച്ച അസുലഭ സന്ദര്‍ഭമായി ഉയര്‍ത്താനുള്ള അവസരമായി നോക്കിക്കാണണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനങ്ങളെ അത്യന്തം വേദനിപ്പിച്ച പ്രസ്താവനയായി മാത്രമേ അതിനെ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. കേരള നിയമസഭയിലെ ഏറ്റവും പ്രഗത്ഭനായ അംഗമായായയിരുന്നു പ്രിയ്യപ്പെട്ട പി ടി തോമസ്. അദ്ദേഹത്തിന്റെ ദേഹ വിയോഗത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. ഈ വേളയിലാണ് ഇത് അസുലഭ സന്ദര്‍ഭമാണെന്ന് മുഖ്യമന്ത്രി പറയുന്നത്. മരണത്തെപ്പോലും ആഘോഷമാക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണം. കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം.
നേരത്തെ, തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എംപി ഹൈബി ഈഡനും മുഖ്യമന്ത്രിക്ക് എതിരെ രംഗത്തെത്തിയിരുന്നു. പി ടി തോമസിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായിരുന്നു പി ടി തോമസിന്റെ രണ്ടാം വിജയം. അത് അബദ്ധമാണെന്ന് പറയുന്നത് തൃക്കാക്കരക്കാരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്ന് ഉമാ തോമസ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് സൗഭാഗ്യം എന്ന് പറയുന്നത് തന്നെ ശുദ്ധ അസംബന്ധമാണ്. പി ടി തോമസിനെപ്പോലെ കേരളത്തിന്റെ പൊതുവായ സ്വത്ത്, കേരളത്തിന്റെ നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ പറഞ്ഞത് അദ്ദേഹം വിലയേറിയ മുതല്‍ക്കൂട്ടാണെന്നാണ്. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസമാവാം. ഒരാളുടെ മരണത്തെ സൗഭാഗ്യമാണ് എന്ന് പറയുന്നത് തൃക്കാക്കരയിലെ ജനങ്ങള്‍ എങ്ങനെ നോക്കിക്കാണും എന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം.