കുന്ദമംഗലം കുടുംബാ രോഗ്യ കേന്ദ്രത്തിലെ കരുണയുടെ മാലാഖമാർ
ഈ കോ വിഡ് മഹാമാരി കാലത്ത് സ്വന്തം ജീവൻ പണയം വെച്ചും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റും ഉണ്ട് അവയിൽ എത്ര കണ്ട് അഭിനന്ദച്ചാലും മതിയാവാത്ത ഡോക്ടർ മാരും നഴ്സ്മാരും എല്ലാം ഉണ്ട് അത്തരത്തിൽ ഒരു സ്നേഹത്തിൻ്റെ കരുതൽ ഉള്ള കുറച്ചധികം ആരോഗ്യ പ്രവർത്തകർ നമ്മുടെ ഈ ചുറ്റും ഉണ്ട് ഇന്ന് കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് പനി ബാധിച്ച് വന്ന സൈനബ എന്ന വ്യക്തിയെ പരിചരിച്ച ഡോ അപർണ. അവരടങ്ങുന്ന ആരോഗ്യ പ്രവർത്തകർ സൈനബയെ അസുഖം ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോകാൻ എന്നാൽ അവശയായ സൈനബ ആ നിമിഷം തന്നെ അവർ ഡോ അപർണയുടെ കയ്യിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു എന്ത് വില കൊടുത്തും ഈ സ്ത്രീയെ രക്ഷിക്കാൻ ഉള്ള ശ്രമം ഇവർ ആരംഭിച്ചു ഇവർ കോവിഡ് പോസിറ്റീവ് ആകും എന്ന വിവരം ഈ ആരോഗ്യ സംഘത്തിന് അറിയാമായിരുന്നിട്ടും ഇവരെ മെഡിക്കൽ കോളജിലേക്ക് എത്തിക്കുവാനായി ഡോ അപർണ അടക്കം സ്റ്റാഫ് നഴ്സ് ആയ കവിത,പി ടി എസ് ശിവരാജൻ എന്നിവർ ഒരുമിച്ച് പുറപ്പെടുകയുംചെയ്തു.യാത്രാമദ്ധ്യേ ഇവർ മരണപ്പെടുകയായിരുന്നു . ഇപ്പൊൾ ചർച്ചയാകേണ്ടത് ആ സമയത്തെ ഇവരുടെ പ്രവർത്തനം ആണ്.മുന്നിൽ വരുന്ന ഏത് രോഗിയെയും ഇത്രയും കരുതലോടെ സ്നേഹത്തോടെയുള്ള ഇവരുടെ ശ്രുശ്രൂഷ യാണ് .
ഏകദേശം 6 മാസം മുൻപും സമാനമായ രീതിയിൽ ഒരു സംഭവം കുന്ദമംഗലം
കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. അന്ന് ഡോ അയിഷ അടങ്ങുന്ന സംഘമായിരുന്നു ഉണ്ടായിരുന്നത്. അന്നും ഡോ .അപർണ ഡോ ആയിഷ ,സ്റ്റാഫ് നഴ്സ് അടക്കം മറ്റൊരു രോഗിയെയും ഇതേ രീതിയിൽ രക്ഷിക്കാൻ ശ്രമിച്ചിരുന്നു അന്ന് കൃത്രിമ ശ്വാസം നൽകി ആ രോഗിയെ രക്ഷിക്കാൻ അങ്ങേയറ്റം ഇവർ പരിശ്രമിക്കുകയുണ്ടായി.
ഇതേ രീതിയിൽ ഈ മഹാമാരി കാലത്ത് സേവന മനുഷ്ടിക്കുന്ന ഈ സ്നേഹ മുഖങ്ങൾ ഒരുപാടുണ്ട് നമുക്ക് ചുറ്റും അവയിൽ കുറച്ചാളുകൾ മാത്രമാണ് ഡോ അപർണ യും അവരുടെ സംഘവും.എത്ര പ്രശംസിചാലും മതിയകാത്ത സ്നേഹത്തിൻ്റെ മാലാഖമാർ

