ലോക്ഡൗണ്‍ മൂലം മാറ്റിവെച്ച സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. പൂര്‍ത്തിയാകാതെ പോയ മൂന്നു വിഷയങ്ങളിലെ പരീക്ഷകളാണ് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് നടക്കാനുള്ളത്. മെയ്? 26 മുതല്‍ 28 വരെയാണ് പരീക്ഷ. മെയ് 26-ന് കണക്ക്, 27-ന് ഫിസിക്‌സ്, 28-ന് കെമിസ്ട്രി എന്നിങ്ങനെയാണ് പരീക്ഷാക്രമം. എല്ലാ പരീക്ഷകളും ഉച്ചക്ക് ശേഷമാണ്.
ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ രാവിലെ നടത്തും.
27-ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് രാവിലെ മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സംസ്കൃത സാഹിത്യം എന്നിവയാണ്. അന്ന് പ്ലസ് ടു വിദ്യാർത്ഥികൾക്ക് ബയോളജി, ജിയോളജി, സംസ്കൃത ശാസ്ത്രം, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, പാർട്ട് മൂന്ന് ലാംഗ്വേജസ്. 28-ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇക്കണോമിക്സ്, പ്ലസ് ടുവിന് ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക്സ് സർവീസ് ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റംസ് എന്നീ പരീക്ഷകൾ നടക്കും.
29-ന് പ്ലസ് വൺ-ഫിസിക്‌സ്, ഫിലോസഫി, ഇംഗ്ലീഷ് ലിറ്ററേച്ചർ, സോഷ്യോളജി എന്നിവ ഉച്ചക്കു ശേഷം നടക്കും. 29-ന് രാവിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്പ്യൂട്ടർ അപ്ലിക്കേഷൻ. ഹോം സയൻസ്, കമ്പ്യൂട്ടർ സയൻസ് പരീക്ഷകളാണ് നടക്കുക.
30ൃന് പ്ലസ് വണിന് ഉച്ചകഴിഞ്ഞ് കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി. അന്ന് പ്ലസ്ടുവിന് രാവിലെ മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം എന്നിങ്ങനെയാണ് പരീക്ഷകൾ.
വി.എച്ച്.എസ്.ഇ പരീക്ഷ മെയ് 26-ന് നടക്കും. എൻറർപ്രണർഷിപ് ഡെവവലപ്മെന്റ് പരീക്ഷയാണ് പ്ലസ്വൺ, പ്ലസ്ടു വിദ്യാർത്ഥികള്‍ക്ക് നടക്കാനുള്ളത്. 26-ന് രാവിലെയാണ് പരീക്ഷ.

