ലോകത്താകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം നാല്‍പ്പത്തി രണ്ട് ലക്ഷം കടന്നു. ഇതുവരെ 42,56,991 രോഗികളെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം ഇതോടകം 2.91 ലക്ഷം കടന്നു.15 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 24.47 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 46,340 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 24 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.
യുഎസ്സില്‍ 13.69 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍ 2.32 ലക്ഷം പേര്‍ക്കും. സ്പെയിന്‍ -2.28 ലക്ഷം, യുകെ- 2.28 ലക്ഷം, ഇറ്റലി -2.21 ലക്ഷം, ഫ്രാന്‍സ് -1.78 ലക്ഷം, ബ്രസീല്‍- 1.77 ലക്ഷം എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.