ബ്രിട്ടൺ : കോവിഡ് ബാധ തുടരുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലുള്ള മലയാളികളുടെ മരണ സംഖ്യ വർധിക്കുകയാണ്. ലണ്ടനിൽ മലയാളി ഡോക്ടർ പത്തനംതിട്ട റാന്നി സ്വദേശി പൂർണിമ നായർ (56 ) മരണപ്പെട്ടു. മിഡിൽസ്പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. കഴിഞ്ഞ മൂന്ന് ആഴ്ചയായി വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ബിഷപ്പ് ഓക്ക്ലാൻഡിലെ സ്റ്റേഷൻ ബി മെഡിക്കൽ സെന്‍ററിലെ ജനറൽ പ്രാക്ടീഷണറായിരുന്നു ഡോ. പൂർണിമ നായർ
ഇതോടെ 13 മലയാളികളാണ് ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. നിലവിൽ ലോക്ക് ഡൗൺ ഇളവ് ബ്രിട്ടൻ പ്രഖ്യാപിച്ചു കഴിഞ്ഞു എന്നാൽ. ഇളവ് കോവിഡ് വ്യാപനത്തിന് കരണമാകുമോയെന്ന ഭീതിയിയും നില നിൽക്കുന്നു 3092 പുതിയ കേസുകളും 626 മരങ്ങളുമാണ് രാജ്യത്ത് രേഖപെടുത്തിയിരിക്കുന്നത്