Kerala News

എന്നാ പിന്നെ ഞങ്ങളും….മാസ്സ് അല്ലേ!! ഭീഷ്മ സ്‌റ്റൈലില്‍ കൊച്ചി മെട്രോയും

മമ്മൂട്ടി അമൽനീരദ് കൂട്ടുക്കെട്ടിൽ ഇറങ്ങിയ ഭീഷ്മപര്‍വ്വത്തിലെ ‘ചാമ്പിക്കോ’ എന്ന ഡയലോഗും വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്. എവിടെ നോക്കിയാലും ചാമ്പിക്കോ സ്‌റ്റൈല്‍ അനുകരിക്കാത്ത ഒരു ഗ്രൂപ്പ് ഫോട്ടോ പോലും ഇപ്പോള്‍ ഫെയ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ഇല്ലെന്ന് തന്നെ പറയാം. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ കടന്നുവരുകയാണ് കൊച്ചി മെട്രോയും.

സിനിമയുടെ സംഗീതവും മമ്മൂട്ടിയുടെ ചാമ്പിക്കോ സംഭാഷണവും ചേര്‍ത്ത് മെട്രോ യാഡില്‍ ട്രെയിനുകള്‍ നിരത്തിയിട്ടാണ് കൊച്ചി മെട്രോയുടെ ഭീഷ്മ വീഡിയോ. ട്രാക്കില്‍ നിരനിരയായി നാല് ട്രെയിനുകള്‍ ആദ്യമേ സ്ഥാനംപിടിച്ചു. പിന്നാലെ നടുവില്‍ ഒഴിച്ചിട്ട ട്രാക്കിലേക്ക് സ്ലോ മോഷനില്‍ മറ്റൊരു ട്രെയിന്‍ വന്നുനില്‍ക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് രസകരമായ വീഡിയോ.

‘എന്നാ പിന്നെ ഞങ്ങളും… മാസ് അല്ലേ’ എന്ന അടിക്കുറിപ്പോടെയാണ് കൊച്ചി മെട്രോ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

https://www.facebook.com/watch/?v=950041688992224

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!