മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ നിരസിച്ച് സർക്കാർ.കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ശിവശങ്കർ സ്വയം വിരമിക്കൽ അപേക്ഷ നൽകിയത്. 2023 ജനുവരിവരെ അദ്ദേഹത്തിന് സർവീസ് കാലാവധിയുണ്ട്. സ്വർണക്കടത്ത് കേസിനെത്തുടർന്ന് സസ്‌പെൻഷനിലായിരുന്ന ശിവശങ്കർ 2022 ജനുവരിയിലാണ് സസ്‌പെൻഷൻ കഴിഞ്ഞ് തിരികെയെത്തിയത്. നിലവിൽ കായിക വകുപ്പ് സെക്രട്ടറിയാണ് ശിവശങ്കർ. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം മൃഗസംരക്ഷണ വകുപ്പിന്റെ അധിക ചുമതല കൂടി അദ്ദേഹത്തിന് നൽകിയിരുന്നു.
എം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ നിരസിച്ച് സര്‍ക്കാര്‍

