Kerala News

ഉരുളകളാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം,കരിപ്പൂരിൽ സ്വർണ്ണ വേട്ട;രണ്ട് യാത്രക്കാരും സ്വീകരിക്കാനെത്തിയ നാലുപേരും പിടിയില്‍,

കരിപ്പൂർ വിമാനത്താവളത്തിൽ വന്‍ സ്വർണ്ണ വേട്ട.രണ്ട് യാത്രക്കാരിൽ നിന്നുമായി ഒന്നേമുക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടിയത്.ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാർക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറൈനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.ശരീരത്തില്‍ രഹസ്യഭാ​ഗത്ത് ഉരുളകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണകടത്ത്. കസ്റ്റംസിന്‍റെ എല്ലാ പരിശോധനയും കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് പൊലീസാണ് ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടിയത്. ഇവരെ സ്വീകരിക്കാനെത്തിയ നാലുപേരും പൊലീസിന്‍റെ പിടിയിലായി. ഷബീൻ, ഷബീൽ, ലത്തീഫ്, സലീം എന്നിവരാണ് യാത്രക്കാരെ കൂടാതെ പിടിയിലായവര്‍. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!