National News

കോവിഡ്​ സുരക്ഷ കാറ്റിൽ പറത്തി കുംഭമേള; ഗംഗയിൽ കുളിച്ച 102 പേർക്ക്​ കോവിഡ്​

രാജ്യം കോവിഡിന്‍റെ രണ്ടാംവരവിൽ പകച്ചുനിൽക്കവേ സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഹരിദ്വാറിലെ കുഭമേള. മേളയുടെ ഭാഗമായി തിങ്കളാഴ്ച ഗംഗാ നദിയിൽ നടന്ന ഷാഹ സ്​നാനിൽ (രാജകീയ കുളി) പ​ങ്കെടുത്ത 102 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. മാസ്​ക്​ ധരിക്കുകയോ ശാരീരിക അകലം പാലിക്കുകയോ ചെയ്യാതെ 28 ലക്ഷത്തോളം ഭക്​തരാണ്​ ഇതിൽ പ​ങ്കെടുത്തത്​. ഇവരിൽനിന്ന്​ 18,169 പേരെ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ 102 പേർക്ക്​ കോവിഡ്​ കണ്ടെത്തിയത്​.
ജനുവരി 14ന്​ ആരംഭിച്ച കുംഭമേള ചടങ്ങുകൾ ഏപ്രിൽ 27നാണ്​ അവസാനിക്കുക. ഇതിനിടയിൽ ദശലക്ഷക്കണക്കിനാളുകൾ പ​ങ്കെടുക്കുന്ന നാല്​ ഷാഹി സ്​നാനുകൾ നടക്കും.

തിങ്കളാഴ്ച വൈകീ​ട്ടോ​െടയാണ്​ രണ്ടാമത്തെ ഷാഹി സ്നാൻ പൂർത്തിയായത്​. ഇതിൽ പ​ങ്കെടുക്കുന്നവർക്കായി ഞായറാഴ്ച രാത്രി 11.30നും തിങ്കളാഴ്ച വൈകീട്ട്​ അഞ്ചിനുമിടയിൽ ആരോഗ്യവകുപ്പ്​ നടത്തിയ കോവിഡ്​ ടെസ്റ്റിന്‍റെ കണക്കുകളാണ്​ ഉത്തരാഖണ്ഡ് സർക്കാർ പുറത്തുവിട്ടത്​.

മാർച്ച് 11 ന്​ നടന്ന ആദ്യ ഷാഹി സ്നാനിൽ 32 ലക്ഷത്തിലധികം പേരാണ്​ പങ്കെടുത്തത്​. അടുത്ത ഷാഹി സ്​നാൻ നാളെയും അവസാന​ത്തേത്​ ഏപ്രിൽ 27നും നടക്കും. പ​​​ങ്കെടുക്കുന്നവരുടെ ശരീരോഷ്​മാവ്​ പരിശോധന, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ അടിസ്ഥാന കോവിഡ്​ പ്രതിരോധ മാർഗങ്ങൾ പോലും നടപ്പാക്കാൻ ഉത്തരാഖണ്ഡ് സർക്കാറിന്​ കഴിയുന്നില്ല. കോവിഡ് നെഗറ്റീവാണെന്ന്​ തെളിയിക്കാൻ ആർ.ടി.പി‌സി‌ആർ ടെസ്റ്റ് നടത്തി റിപ്പോർട്ടുമായി വരുന്നവരെ മാത്രമേ കുംഭമേളയിൽ പ്രവേശിപ്പിക്കൂ എന്ന്​ തുടക്കത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതൊക്കെ കടലാസിലൊതുങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!