National

‘റുപ്പീ’ തമിഴിലാക്കി തമിഴ്‌നാട് സര്‍ക്കാര്‍; ഹിന്ദി- തമിഴ് ഭാഷാപ്പോര് കടുക്കുന്നു

കേന്ദ്ര സര്‍ക്കാരുമായുള്ള ഭാഷാ തര്‍ക്കം രൂക്ഷമായതിനിടെ ‘റുപ്പീ’ ചിഹ്നം തമിഴിലാക്കി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാന ബജറ്റിലാണ് ഡിഎംകെ സര്‍ക്കാര്‍ പുതിയ ചിഹ്നം ഉപയോഗിക്കുന്നത്. ഹിന്ദി അക്ഷരമായ ‘ര’ യ്ക്ക് പകരം തമിഴ് അക്ഷരമായ ‘രൂ’ ആണ് പുതിയ ചിഹ്നത്തിലുള്ളത്.

മാര്‍ച്ച് 14 ന് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിന്റെ ടീസര്‍ എക്സില്‍ സ്റ്റാലിന്‍ പങ്കിട്ടുണ്ട്. ”സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ തമിഴ്നാടിന്റെ വ്യാപകമായ വികസനം ഉറപ്പാക്കാന്‍…’ എന്നാണ് വിഡിയോയില്‍ അദ്ദേഹം പറയുന്നത്.അതേസമയം ഡിഎംകെയുടെ നീക്കത്തിനെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. തമിഴ് ഭാഷ ഉപയോഗിച്ച് ഡിഎംകെ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ബിജെപി വിമര്‍ശിച്ചത്.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ത്രിഭാഷാ ഫോര്‍മുല വഴി ഹിന്ദി ‘അടിച്ചേല്‍പ്പിക്കുന്ന’ വിഷയത്തില്‍ കേന്ദ്രവുമായി ഡിഎംകെ നടത്തുന്ന പോരാട്ടത്തിനിടയിലാണ് കറന്‍സി ചിഹ്നം മാറ്റാനുള്ള നിര്‍ണായക തീരുമാനത്തിലേക്ക് ഡിഎംകെ സര്‍ക്കാര്‍ നീങ്ങുന്നത്. അതേസമയം ഇക്കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നുംതന്നെ പുറത്ത് വന്നിട്ടില്ല.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!