National

2019 മുതല്‍ 24 വരെ വാങ്ങിയത് 22,217 ഇലക്ടറല്‍ ബോണ്ടുകള്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയത് 22,030; വിവരങ്ങള്‍ കൈമാറിയെന്ന് എസ് ബി ഐ

ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് എസ്.ബി.ഐ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 2019 മുതല്‍ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകളാണ് വിറ്റുപോയത്. ഇതില്‍ 22,030 ബോണ്ടുകള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉപയോഗിച്ചെന്നും എസ്.ബി.ഐ വ്യക്തമാക്കി.

ഇലക്ട്രല്‍ ബോണ്ട് വാങ്ങിയ ആളുടെ പേര്, എത്ര രൂപയുടെ ബോണ്ടാണ് വാങ്ങിയത്, ബോണ്ട് വാങ്ങിയ തീയതി എന്നീ വിവരങ്ങളാണ് എസ്.ബി.ഐ പ്രധാനമായും സുപ്രിംകോടതിക്ക് കൈമാറിയത്. ഇലക്ട്രല്‍ ബോണ്ട് ഉപയോഗിച്ച തീയതിയും ഉപയോഗിച്ച രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിവരങ്ങളും എസ്.ബി.ഐ കൈമാറിയിട്ടുണ്ട്. അതേസമയം ഏത് വ്യക്തി വാങ്ങിയ ബോണ്ട് ഏത് പാര്‍ട്ടി ഉപയോഗിച്ചുവെന്ന് എസ്.ബി.ഐ വെളിപ്പെടുത്തിയിട്ടില്ല.

ചൊവ്വാഴ്ച വൈകുന്നേരത്തിനുള്ളില്‍ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനായിരുന്നു സുപ്രീംകോടതി എസ്.ബി.ഐക്ക് നിര്‍ദേശം നല്‍കിയിരുന്നത്. മാര്‍ച്ച് 15-നകം വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!