National

ഡല്‍ഹിയില്‍ 4 കോടിയുടെ വ്യാജ ക്യാന്‍സര്‍ മരുന്ന് പിടികൂടി; 7 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നഗരത്തില്‍ വിവിധയിടങ്ങളിലായി നടന്ന പരിശോധനയില്‍ നാല് കോടി രൂപയുടെ വ്യാജ ക്യാന്‍സര്‍ മരുന്നുകള്‍ പിടികൂടി. ഡല്‍ഹിയിലെ ക്യാന്‍സര്‍ ആശുപത്രി ജീവനക്കാരടക്കം 7 പേരാണ് അറസ്റ്റിലായത്.

ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ മരുന്ന് മാഫിയ സംഘത്തെ പിടിയിലായത്. ക്രൈംബ്രാഞ്ചിന് രഹസ്യമായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡല്‍ഹിയിലെ മോത്തി നഗര്‍, യമുന വിഹാര്‍, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ മരുന്ന് വില്‍ക്കുന്ന ഏഴ് രാജ്യാന്തര ബ്രാന്‍ഡുകളുടെയും രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെയും വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു.140 മരുന്ന് ട്യൂബുകള്‍, 197 ഒഴിഞ്ഞ ട്യൂബുകള്‍, മരുന്ന് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!