ലോകത്തെ ഒന്നടങ്കം ആസ്വാദനത്തിന്റെ മുൾമുനയിൽ നിർത്തിയ നാട്ടുനാട്ടു എന്ന ഗാനത്തിന് ഓസ്‌കര്‍ പുരസ്‌കാരം നേടിയതിൽ അഭിമാനം കൊള്ളുകയാണ് എംഎം കീരവാണി. തനിക്ക് പറഞ്ഞറിയിക്കാൻ ആകാത്ത സന്തോഷമാണെന്നും ഞാനിത് ഇന്ത്യയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒറിജിനല്‍ സോംഗിലൂടെയായാണ് നാട്ടുനാട്ടു വീണ്ടും ചരിത്രം രചിച്ചത്. ചന്ദ്രബോസിന്റെ വരികള്‍ക്ക് ഈണമൊരുക്കിയത് എംഎം കീരവാണിയാണ്. അദ്ദേഹത്തിന്റെ മകനായ കൈലഭരവും രാഹുലും ചേര്‍ന്നാണ് പാടിയത്. രണ്ട് പതിറ്റാണ്ടിലേറെയായി സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കി മുന്നേറുന്ന കീരവാണിക്ക് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചതില്‍ സിനിമാലോകവും ആരാധകരുമെല്ലാം സന്തോഷം പങ്കുവെച്ചിരുന്നു. ദേവരാഗമുള്‍പ്പടെയുള്ള ചിത്രങ്ങളിലൂടെ കീരവാണി മലയാളത്തിലും സാന്നിധ്യം അറിയിച്ചിരുന്നു.
എന്റെ സ്വപ്നം സഫലീകരിക്കാന്‍ കൂടെനിന്ന രാജമൗലിക്കും സംഘത്തിനും, ഈ ഗാനം ഏറ്റെടുത്ത എല്ലാവരോടും നന്ദി പറയുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞു. സംഗീതസംവിധായകനായ കെ ചക്രവര്‍ത്തിയുടെ അസിസ്റ്റന്റായി തെലുങ്കിലൂടെയാണ് കീരവാണിയുടെ സംഗീത ജീവിതം തുടങ്ങിയത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ അദ്ദേഹം തെന്നിന്ത്യയിലും ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കികയായിരുന്നു.