സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ കോൺഗ്രസ് നേതാക്കളായ കെ വി തോമസിനും ശശി തരൂരിനും ക്ഷണം.കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിൽ ഏപ്രിൽ 9ന് സംഘടിപ്പിക്കുന്ന സെമിനാറിൽ കെ വി തോമസ് പങ്കെടുക്കും. ഏപ്രിൽ 7ന് മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ശശി തരൂരും പങ്കെടുക്കും. വ്യത്യസ്ത രാഷ്ട്രീയ ധാരയിലുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ഷണമെന്നാണ് സിപിഐഎം വിശദീകരണം.കണ്ണൂരിൽ ഏപ്രിൽ ആറു മുതൽ പത്തു വരെ അഞ്ചു ദിവസമാണ് പാർട്ടി കോൺഗ്രസ്. കണ്ണൂർ ആദ്യമായാണ് പാർട്ടി കോൺഗ്രസിന് വേദിയാകുന്നത്.
സിപിഎം സെമിനാറിലേക്ക് കെവി തോമസിനും ശശി തരൂരിനും ക്ഷണം

