Kerala News

ലൈം​ഗികാതിക്രമം;മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ പരാതിയുമായി വിദേശ മലയാളിയും

കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരേ യുവതി കൂടി പൊലീസില്‍ പീഡന പരാതി നല്‍കി. വിവാഹ ആവശ്യത്തിന് മേക്കപ്പ് ചെയ്യാന്‍ എത്തിയപ്പോള്‍ ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി കൈമാറി.ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് അനീസിനെതിരെ പരാതി നല്‍കിയത്. പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയില്‍നിന്ന് വിശദമായ മറുപടി ലഭിച്ച ശേഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം.

ഒളിവില്‍ കഴിയുന്ന അനീസ് അന്‍സാരിക്കാരിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അനീസിന്റെ ബന്ധുക്കളുടെയടക്കം വീടുകളില്‍ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പൊലീസില്‍ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് കേസ്. ഒരാഴ്ച മുമ്പാണ് യുവതികൾ അനീസ് അന്‍സാരിക്കെതിരെ മീടു പോസ്റ്റ് ഇട്ടിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!