പുതുപ്പള്ളി വിട്ട് ഉമ്മന്‍ചാണ്ടി പോവരുതെന്ന ആവശ്യവുമായി പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ ട്രോളി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം.അയ്യോ അച്ഛാ പോവല്ലേ…’ എന്നാണ് റഹിം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ വീടിനു മുമ്പിൽ പ്രതിഷേധം നടത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കോട്ടയം ഡിസിസി എഐസിസിക്ക് കത്തു നൽകി. ഒരു പ്രവർത്തകന് വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്. ഉമ്മൻചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് നാടകീയ സംഭവങ്ങൾ. ഒടുവില്‍ പുതുപ്പള്ളിയില്‍ താന്‍ തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ക്ക് അയവ് വന്നത്.