മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ്, ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖനായ സിന്‍ഹ മമത ബാനര്‍ജിക്കൊപ്പം എത്തിയത്.കൊൽക്കത്തയിലെ തൃണമൂൽ ഭവനിലെത്തിയാണ് മുൻ ബിജെപി നേതാവ് തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തത്. ഡെറിക് ഒ ബ്രയൻ, സുദീപ് ബന്ദോപാധ്യയ, സുബ്രത മുഖർജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യശ്വന്തിനെ പോലെയൊരാൾ പാർട്ടിയുടെ ഭാഗമാകുന്നിൽ അഭിമാനമുണ്ടെന്ന് സുബ്രത മുഖർജി പ്രതികരിച്ചു.ബിജെപി നേതൃനിരയില്‍ ഉണ്ടായിരുന്ന യശ്വന്ത് സിന്‍ഹ നരേന്ദ്ര മോദി പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയ ശേഷം വിമത പക്ഷത്തായിരുന്നു. വാജ്പേയിയുടെ കാലത്ത് സമവായത്തില്‍ വിശ്വസിച്ചിരുന്ന ബിജെപി ഇപ്പോള്‍ കീഴടക്കലിന്റെ രീതിയിലാണ് മുന്നോട്ടുപോവുന്നതെന്ന് സിന്‍ഹ പറഞ്ഞു. അകാലിദളും ബിജെഡിയും ബിജെപിയോട് വേര് പിരിഞ്ഞു. ഇപ്പോള്‍ ആരാണ് അവരുടെ ഒപ്പമുള്ളതെന്ന് സിന്‍ഹ ചോദിച്ചു.