കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥിത്വത്തിൽ ഏറെ കൗതുകമുള്ള കാര്യമാണ് യു സി രാമൻ ,പി കെ ഫിറോസ് ,ദിനേശ് പെരുമണ്ണ എന്നിവർക്കിടയിൽ ഉള്ളത്.കുന്ദമംഗലം നിയോജക മണ്ഡലത്തിൽ താമസക്കാരായ മൂവരും മത്സരിക്കുന്നത് ഒരേ പാർട്ടിക്കായി വ്യത്യസ്ത മണ്ഡലങ്ങളിലാണ് പി കെ ഫിറോസ് കുന്ദമംഗലം പതിമംഗലം സ്വദേശിയാണ് ,
യൂ സി രാമൻ പടനിലം സ്വദേശിയും ,ദിനേശ് പെരുമണ്ണ പെരുമണ്ണ സ്വദേശിയും ആണ്. ഇവയിൽ ഏറ്റവും ചർച്ചയായ പേര് ദിനേശ് പെരുമണ്ണയുടേതാണ് .മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയിലെ കോണ്‍ഗ്രസുകാരന്‍
എന്ന ലേബലിൽ ആണ് ഈ ചർച്ചകൾ നടക്കുന്നത് .കോഴിക്കോട് മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളികളുടെ സമരപന്തലിലിരിക്കുമ്പോഴാണ് ദിനേശ് പെരുമണ്ണ തന്‍റെ സ്ഥാനാർഥി പ്രഖ്യാപനമറിയുന്നത്.
അപ്രതീക്ഷ സ്ഥാനാർഥി പ്രഖ്യാനമാണെങ്കിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇദ്ദേഹം.
ഈ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകളാണ് ലീഗിന് അധികമായി ലഭിച്ചത്. കഴിഞ്ഞ തവണ 24 സീറ്റിലാണ് ലീഗ് മത്സരിച്ചത്. പുതുതായി ലഭിക്കുന്ന സീറ്റുകളിലൊന്നിൽ സ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കുന്ദമംഗലത്ത് ദിനേശ് പെരുമണ്ണ യെ കളത്തിലിറക്കിയത്.
എന്നാൽ ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടം പിടിക്കുന്നത് ഇത് ആദ്യമല്ല.
എന്നാല്‍ 2011 ല്‍ കുന്ദമംഗലം ജനറല്‍ സീറ്റായെങ്കിലും യുസി രാമനെ തന്നെയാണ് ലീഗ് രംഗത്തിറക്കിയത്. എന്നാല്‍ പിടിഎ റഹീം അന്ന് യു സി രാമനെ പരാജയപ്പെടുത്തുകയായിരുന്നു.ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ യുസി രാമന്‍ കോങ്ങാട് നിന്നും ആണ് ജനവിധി തേടുന്നത്.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ യാണ് മുസ്‍ലിം ലീഗ് താനൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ പുറത്തിറക്കിയിരിക്കുന്നത്.
നിലവിലെ എം.എല്‍.എ വി അബ്ദുറഹ്മാന്‍ ആണ് ഇത്തവണയും ഇടതുപക്ഷത്തിന് വേണ്ടി കളത്തിലിറങ്ങുന്നത്. ഇടത് സ്വതന്ത്രനായാണ് വി അബ്ദുറഹ്മാന്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്നത്.