പി. ജെ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്.തൃക്കരിപ്പൂരിൽ കെ. എം മാണിയുടെ മരുമകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം. പി ജോസഫ് സ്ഥാനാർത്ഥിയാകും. പി. ജെ ജോസഫ് തൊടുപുഴയിൽ നിന്നും മോൻസ് ജോസഫ് കടുത്തുരുത്തിയിൽ നിന്നുമാണ് മത്സരിക്കുക. . തൃക്കരിപ്പൂരിൽ എം. പി ജോസഫിന്റെ പേര് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ജോസഫ്. എം. പുതുശ്ശേരിക്ക് സീറ്റില്ല.
സ്ഥാനാർത്ഥി പട്ടിക
തൊടുപുഴ- പി. ജെ ജോസഫ്
കടുത്തുരുത്തി- മോൻസ് ജോസഫ്
ഇടുക്കി- അഡ്വ. കെ. ഫ്രാൻസിസ് ജോർജ്
ഇരിങ്ങാലക്കുട- അഡ്വ. തോമസ് ഉണ്ണിയാടൻ
കോതമംഗലം- ഷിബു തെക്കുംപുറം
കുട്ടനാട്- ജേക്കബ് എബ്രഹാം
ചങ്ങനാശേരി- വി. ജെ ലാലി
ഏറ്റുമാനൂർ- അഡ്വ. പ്രിൻസ് ലൂക്കോസ്
തിരുവല്ല- കുഞ്ഞുകോശി പോൾ
തൃക്കരിപ്പൂർ- എം. പി ജോസഫ്