Kerala

‘സ്‌നേഹത്തള്ളലും മോശമാണ് സ്‌നേഹത്തല്ലലും മോശമാണ്, ആ തള്ളലൊന്നും ഇലക്ഷന്‍ ജയിക്കാന്‍ സഹായകരമല്ല’; കെ മുരളീധരന്‍

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയിലെ പിടിവലിയില്‍, കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ നടത്തിയ ‘സ്‌നേഹത്തള്ളല്‍’ വിശദീകരണത്തിനെതിരെ കെ മുരളീധരന്‍. സ്‌നേഹത്തള്ളല്‍ ആയാലും സ്‌നേഹത്തല്ല് ആയാലും തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും. ചാനലില്‍ മുഖം കാണിക്കാന്‍ തള്ളുന്നവരോട് ജനത്തിന് പരിഹാസമെന്നും കെ മുരളീധരന്‍ തുറന്നടിച്ചു.

സ്‌നേഹത്തള്ളാണെങ്കിലും സ്‌നേഹത്തല്ലാണെങ്കിലും ദോഷം തന്നെയാണ്. സ്‌നേഹത്തള്ളലും മോശമാണ് സ്‌നേഹത്തല്ലലും മോശമാണ്. അത് സ്‌നേഹത്തിന്റെ ഭാഷയിലാണെങ്കിലും രൗദ്രത്തിന്റെ ഭാഷയിലാണെങ്കിലും ആ തള്ളലൊന്നും ഇലക്ഷന്‍ ജയിക്കാന്‍ സഹായകരമല്ല. ആ നേരം കൊണ്ട് പാര്‍ട്ടിക്ക് വേണ്ടി കുറച്ച് അധ്വാനിച്ചാല്‍ അത്രയും വോട്ട് നമുക്ക് കിട്ടും – മുരളീധരന്‍ പറഞ്ഞു.

വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ ഷാഫി പറമ്പില്‍ എംപി നീരസം പ്രകടിപ്പിച്ചെന്ന വാര്‍ത്ത ജാഥ നായകന്‍ വിഡി സതീശനും ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറും തള്ളിയിരുന്നു. താന്‍ നയിച്ച ജാഥയില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് വിഡി സതീശനും അവിടെയുണ്ടായത് സ്‌നേഹത്തള്ളലെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറും പറഞ്ഞു.

സംസാരിക്കാന്‍ വിളിക്കാത്തതില്‍ ഷാഫിക്ക് യാതൊരു നീരസവും ഉണ്ടായിട്ടില്ല. എംകെ രാഘവനെ ആദ്യം വിളിക്കാന്‍ നിര്‍ദേശിച്ചത് ഷാഫി പറമ്പിലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഷാഫി ദേഷ്യത്തിലല്ല പ്രതികരിച്ചതെന്ന് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ പ്രതികരിച്ചു. സംസാരിക്കില്ലെന്ന് ഷാഫി നേരത്തെ പറഞ്ഞിരുന്നതാണ്. താനാണ് കാണികളുടെ ആവശ്യപ്രകാരം ഷാഫിയെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടിയിലെ പരിപാടിക്ക് പിന്നാലെ വടകരയിലും കൊയിലാണ്ടിയിലും ഷാഫി പറമ്പില്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വേദിയിലെ വിവാദം വിശദീകരിക്കുകയും ചെയ്തിരുന്നു.

പുതുയുഗ വേദിയിലെ ഷാഫിയുടെ നീരസം പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കിയത്തോടെയാണ് വിഡി സതീശന്റെ പ്രതികരണം. വേദിയില്‍ കണ്ടത് ഒരു കുടുംബത്തിലെ കാര്യങ്ങള്‍ ആണെന്നും തെറ്റായ പ്രചാരണങ്ങള്‍ മാധ്യമങ്ങളുടെ വിശ്വസ്യത തകര്‍ക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!