Kerala

തിരുവല്ല സ്പാ ബലാത്സംഗ കേസ് ; ഏഴാം പ്രതിയും അറസ്റ്റിൽ

തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഏഴാം പ്രതി ഷിൻ്റോ പി സണ്ണിയും അറസ്റ്റിൽ. ഇതോടെ കേസിലെ മുഴുവൻ പ്രതികൾ പൊലീസ് പിടിയിലായി. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ ഏഴാമത ഒരാള് കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.

എഫ്ഐആർ രജിസ്റ്റർ ചെയ്ത സമയം കേസിൽ ആറ് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ദിവസങ്ങൾക്കു മുമ്പ് മുഖ്യപ്രതി സുബിൻ അലക്സാണ്ടർ അടക്കമുള്ള 6 പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. മരണ സുബിൻ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടറെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഏഴാമത്തെ പ്രതിയിലേക്ക് അന്വേഷണം എത്തിയത്.

സുബിനിൽ നിന്ന് നിർണായക വിവരം ലഭിച്ചതോടെ സിസിടിവിദൃശ്യങ്ങൾ പൊലീസ് വീണ്ടും പരിശോധിച്ചു. വിശദമായി നടത്തിയ പലിശോധനയിൽ ഏഴാമത് ഒരാൾ ഉണ്ടെന്നുള്ള കാര്യം പൊലീസിനും വ്യക്തമായി. തുടർന്ന് ഷിന്റോയ്ക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജവമാക്കി.

പൊലീസ് പിന്നാലെ ഉണ്ടെന്നുള്ള വിവരം മനസ്സിലാക്കിയ ഷിന്റോ ട്രെയിൻ മാർഗ്ഗം നാടുവിടാൻ ഒരുങ്ങിയ സമയമാണ് പൊലീസ് പിടികൂടുന്നത്. ചങ്ങനാശ്ശേരിയിൽ നിന്ന് പുലർച്ചെയാണ് ഏഴാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒന്നാം തീയതി ആയിരുന്നു സ്പായിൽ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് ജീവനക്കാരിയെ കൂട്ട ബാലസംഘത്തിന് ഇരയാക്കിയത്. സംഭവത്തിൽ ആദ്യം അറസ്റ്റിലായ ആറു പേർക്കും പലതരത്തിലുള്ള ക്രിമിനൽ കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു.

സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്പായിലെ കൂട്ടബലാസംഗ കേസ് രജിസ്റ്റർ ചെയ്യുന്നത്. അതേസമയം മുഖ്യപ്രതി സുബിൻ അലക്സാണ്ടറുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സുബിനമായുള്ള തെളിവെടുപ്പ് പോലീസ് പൂർത്തിയാക്കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!