Kerala kerala

വണ്ടിക്കാരെ കുറ്റം പറഞ്ഞാല്‍ പോര; മൊബൈലില്‍ സംസാരിച്ചാണ് പലരും റോഡിലൂടെ നടക്കുന്നത്; ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കൂടുതലാണെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നിലവാരമില്ലാത്ത ഡ്രൈവിങ്ങും അശ്രദ്ധയുമാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. അപകടവുമായി ബന്ധപ്പെട്ട് നാറ്റ്പാക് എല്ലാവര്‍ഷവും പഠനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്നുണ്ട്. പലരും മൊബൈല്‍ ഫോണില്‍ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകടക്കുമ്പോള്‍ പോലും ഇടത്തും വലത്തും നോക്കാറില്ല.

വണ്ടിക്കാരെ മാത്രം കുറ്റം പറഞ്ഞാല്‍ പോരാ കാല്‍നടയാത്രക്കാരും ശ്രദ്ധിക്കണം. മൊബൈലില്‍ സംസാരിച്ചു നടക്കുന്നവര്‍ക്ക് എതിരെ പിഴ ചുമത്തണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!