കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. രാത്രി എട്ട് മണി വരെ കടകള്‍ തുറക്കില്ല. വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടാണ് സമരം.
സമിതിയുടെ വ്യാപാര സംരക്ഷണ യാത്രയുടെ സമാപന ദിവസമാണ് കടയടപ്പ് സമരം. യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.
ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക, വ്യാപര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളും വകുപ്പുകളും ഏകോപിപ്പിച്ച് വ്യാപാര മന്ത്രാലയം രൂപവത്കരിക്കുക തുടങ്ങിയ 29 ആവശ്യങ്ങളുന്നയിച്ചാണ് സമിതി യാത്ര സംഘടിപ്പിച്ചത്.
വസ്ത്രമേഖലയോടുള്ള കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ടെക്സ്റ്റൈല്‍സുകളും ഇന്ന് അടച്ചിടുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമന്, സെക്രട്ടറി പി.എ ശ്രീകാന്ത്, കൃഷ്ണാനന്ദ ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വ്യാപാരിവ്യവസായികള്‍ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണിത്.