ഹിജാബ് വിവാദത്തിനിടെ ഉടുപ്പിയില്‍ നിരോധനാജ്ഞ. നാളെ മുതല്‍ ഈ മാസം 19 ശനിയാഴ്ച വരെ ഉടുപ്പിയിലെ എല്ലാ സ്കൂളുകള്‍ക്കും 200 മീറ്റർ ചുറ്റളവിലാണ് നിയന്ത്രണം
നാളെ രാവിലെ ആറ് മുതല്‍ ശനിയാഴ്ച വൈകീട്ട് ആറ് വരെ സ്കൂളുകള്‍ക്ക് 200 മീറ്റര്‍ പരിധിയിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധ പ്രകടനങ്ങള്‍, മുദ്രാവാക്യം വിളികള്‍, പ്രസംഗങ്ങള്‍ എന്നിവ നിരോധിച്ചു.
ഈ മാസം 22 വരെ സമാനമായ രീതിയില്‍ ബംഗളൂരുവിലെ സ്കൂളുകള്‍, കോളജുകള്‍, പ്രീ യൂനിവേഴ്സിറ്റി കോളജുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉടുപ്പി കോളജില്‍ തുടങ്ങിയ ഹിജാബ് വിഷയം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.