National News

‘അതിനിടെ, ഒരു ഭൂമികുലുക്കം ഉണ്ടായി എന്നാണ് തോന്നുന്നത്’;കുലുങ്ങാതെ രാഹുൽ

കഴിഞ്ഞ ദിവസം ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനമുണ്ടായ വേളയിൽ ഒരു വിർച്വൽ ആശയവിനിമയത്തിലായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ വേളയിൽ രാഹുൽ നടത്തിയ ഒരു പരാമർശവും അതിന്റെ വീഡിയോയുമാണ്‌ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.

‘അതിനിടെ, ഒരു ഭൂമികുലുക്കം ഉണ്ടായി എന്നാണ് തോന്നുന്നത്’ – എന്നാണ് ചർച്ചയ്ക്കിടെ രാഹുൽ പറഞ്ഞത്. ചർച്ച തുടരുകയും ചെയ്തു. ചരിത്രകാരൻ ദിപേഷ് ചക്രബർത്തി, ഷിക്കാഗോ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ എന്നിവരുമായി ആയിരുന്നു സംവാദം.
ചരിത്രകാരനായ ദിപേഷ് ചക്രവര്‍ത്തിക്കൊപ്പം ചിക്കാഗോ സർവകലാശാലയിലെ പൊളിറ്റിക്കല്‍ സയൻസ് വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ്​ പ്രകമ്പനം അനുഭവപ്പെട്ടത്​. ‘ഭൂചലനം ആണെന്ന് തോന്നുന്നു എന്‍റെ മുറി മുഴുവൻ കുലുങ്ങുന്നു’-എന്ന് സാധാരണ മട്ടിൽ പറഞ്ഞ്​ ചിരിച്ചു കൊണ്ട് സംഭാഷണം തുടരുകയായിരുന്നു രാഹുൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!