National

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ അഞ്ച് ദിവസമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

ജീവനക്കാര്‍ക്ക് ഇനി ആഴ്ച്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിനമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭ യോഗത്തിലെ് തീരുമാനം ഫെബ്രുവരി 29 മുതല്‍ പ്രാബല്യത്തില്‍ വരും.

നിലവില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് രണ്ടും നാലും ശനിയാഴ്ച്ചകളില്‍ അവധിയാണ്. 22 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. നിലവില്‍ രാജസ്ഥാന്‍, ബീഹാര്‍, പഞ്ചാബ്, ദല്‍ഹി, തമിഴ്നാട് എന്നീസംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസമാണ് പ്രവൃത്തി ദിനം. ഇത് പിന്തുടര്‍ന്നാണ് മഹാരാഷ്ട്രയിലും ഈ തീരുമാനം.

ഇപ്പോള്‍ ജീവനക്കാര്‍ക്കുള്ള 288 പ്രവൃത്തി ദിനങ്ങള്‍ 264 ആയി വെട്ടിച്ചുരുക്കും. എന്നാല്‍ തൊഴില്‍ സമയം ഏഴ്മണിക്കൂര്‍ 15 മിനുറ്റില്‍ നിന്നും എട്ട് മണിക്കൂറായി ഉര്‍ത്തും. സര്‍ക്കാര്‍ ആശുപത്രികള്‍, ഡിസ്പെന്‍സറീസ്, പൊലീസ്, ജയില്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും പുതിയ ആനുകൂല്യം ലഭിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!