എരുമേലി: ബസ് യാത്രക്കിടയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മനോജിനെ (35) യാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയോട് ഇയാള്‍ ബസില്‍ വെച്ച് അപമര്യാദയായി സംസാരിക്കുകയും, തോളിലും കൈയ്യിലും കടന്നുപിടിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് എരുമേലി പൊലീസ് ഇയാളെ പിടികൂടി.
ബസ് യാത്രക്കിടയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; യുവാവ് പിടിയില്‍

