Kerala Local

മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം; കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ രണ്ട് മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹാവാശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിലെ സിം നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി സ്വദേശിയുടേത് എന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ഫോണ്‍ രണ്ട് മാസമായി സ്വിച്ച് ഓഫ് ആണ്. മൃതദേഹ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു വാച്ചും ലഭിച്ചിരുന്നു.

ദേശീയ പാത നിര്‍മ്മാണത്തിനായ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ മൃതദേഹാവാശിഷ്ടങ്ങള്‍ കണ്ടത്. ഒരു വര്‍ഷത്തിലധികമായി അടഞ്ഞു കിടക്കുന്ന കടമുറിയിലാണ് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടത്. പേപ്പര്‍ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലാണ് ആദ്യം തലയോട്ടി കണ്ടത്. തുടര്‍ന്നുള്ള പരിശോധനയിലാണ് മറ്റ് ശരീരവാശിഷ്ടങ്ങള്‍ കണ്ടത്. ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്നാണ് പ്രാഥമിക നിഗമനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!