ഇന്ത്യയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഏകോപനത്തോടെ പ്രവർത്തിക്കുന്ന ആറ് യൂട്യൂബ് ചാനലുകളെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പിഐബി ഫാക്റ്റ് ചെക്ക് യൂണിറ്റ് (FCU) കണ്ടെത്തി. ഈ ചാനലുകൾ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളെ പ്രതിരോധിക്കാൻ 100-ലധികം പരിശോധിക്കപ്പെട്ട വസ്തുതകളുള്ള ആറ് വ്യത്യസ്ത ട്വിറ്റർ ത്രെഡുകൾ, ഫാക്റ്റ് ചെക്ക് യൂണിറ്റ് പുറത്തിറക്കി. അത്തരം മുഴുവൻ ചാനലുകളും പ്രതിരോധിക്കുന്നതിന് കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ യൂണിറ്റിൽ നിന്നുള്ള ഇത്തരത്തിലുള്ള രണ്ടാമത്തെ നടപടിയാണിത്.
ഏകദേശം 20 ലക്ഷം വരിക്കാർ ഉണ്ടായിരുന്ന ഈ ആറ് യൂട്യൂബ് ചാനലുകളിലെ വീഡിയോകൾ 51 കോടിയിലധികം തവണ കണ്ടിട്ടുണ്ട്. പിഐബി വസ്തുതാപരമായി പരിശോധിച്ച ഈ യൂട്യൂബ് ചാനലുകളുടെ വിശദാംശങ്ങൾ താഴെ കൊടുത്തിരിക്കുന്നു:
SI. No.,
യൂട്യൂബ് ചാനലിന്റെ പേര്
വരിക്കാർ
എത്ര തവണ കണ്ടു
നേഷൻ ടിവി
5.57 Lakh
21,09,87,523
സംവാദ് ടിവി
10.9 Lakh
17,31,51,998
സരോകാർ ഭാരത്
21.1 thousand
45,00,971
നേഷൻ 24
25.4 thousand
43,37,729
സ്വർണിം ഭാരത്
6.07 thousand
10,13,013
സംവാദ് സമാചാർ
3.48 Lakh
11,93,05,103
Total
20.47 Lakh
51,32,96,337
ഈ യൂട്യൂബ് ചാനലുകൾ തിരഞ്ഞെടുപ്പ്, സുപ്രീം കോടതിയിലെയും ഇന്ത്യൻ പാർലമെന്റിലെയും നടപടികൾ, കേന്ദ്ര ഗവൺമെന്റിന്റെ പ്രവർത്തനം മുതലായവയെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതായി പി ഐ ബി ഫാക്ട് ചെക്ക് യൂണിറ്റ് കണ്ടെത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ നിരോധനം സംബന്ധിച്ച തെറ്റായ അവകാശവാദങ്ങളും, രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ നടത്തി എന്ന് പറയപ്പെടുന്ന തെറ്റായ പ്രസ്താവനകളും ഇതിൽ ഉൾപ്പെടുന്നു.
വ്യാജ വാർത്തകളിലൂടെ ധനസമ്പാദനത്തിനായി പ്രവർത്തിക്കുന്നവയാണ് ഈ ചാനലുകൾ. വാർത്ത ആധികാരികമാണെന്ന് വിശ്വസിപ്പിക്കാനും കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാനും അവർ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ നിന്ന് ധനസമ്പാദനം നടത്താനായി പ്രേക്ഷകരുടെ എണ്ണം കൂട്ടുന്നതിനുമായി ഈ യുട്യൂബ് ചാനലുകൾ, ടിവി ചാനലുകളുടെ വാർത്താ അവതാരകരുടെ ചിത്രങ്ങളും വ്യാജവും ക്ലിക്ക് ബെയ്റ്റും വൈകാരികവുമായ തമ്പ്നെയിലുകളും ഉപയോഗിക്കുന്നു.
പി ഐ ബി ഫാക്ട് ചെക്കിന്റെ ഇത്തരം രണ്ടാമത്തെ നടപടിയാണിത്. നേരത്തെ 2022 ഡിസംബർ 20 ന് വ്യാജവാർത്തകൾ പ്രചരിപ്പിച്ച മൂന്ന് ചാനലുകളെ ഈ യൂണിറ്റ് കണ്ടെത്തിയിരുന്നു.