പന്നി കുറുകെ ചാടിയതിനെ തുടർന്ന് കോഴിക്കോടുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാനിലുണ്ടായിരുന്ന ചേളന്നൂർ സ്വദേശി സിദ്ധീഖാണ് (38) മരിച്ചത്.
പന്നി കുറുകെ ചാടിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൂന്ന് പേർക്ക് പരിക്കുണ്ട്. ബൈപ്പാസിൽ പുലർച്ചെ 4.45 ഓടെയായിരുന്നു അപകടം നടന്നത്. സന്തോഷ് , അനൂപ് , ദൃശിൻ പ്രമോദ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.