പൊങ്കൽ പ്രമാണിച്ച് കേരളിത്തിലെ ആറു ജില്ലകളില്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി. തമിഴ്നാട്ടില്‍ വെള്ളിയാഴ്ചയാണ് തൈപ്പൊങ്കല്‍. ഇതനുസരിച്ചാണ് സംസ്ഥാനത്ത് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നൽകിയ അവധിയിൽ മാറ്റം വരുത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് തൈപ്പൊങ്കല്‍ അവധിയുള്ളത് കേരളത്തിലെ തമിഴ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റുന്നത്. ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.