ട്വിറ്ററിനും ഫേസ്ബക്കിനും പിന്നാലെ ട്രംപിന്റെ യു ട്യൂബ് ചാനലിനും വിലക്ക്.പുതിയ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നതിനും ലൈവ് സ്ട്രീമിങ്ങ് നടത്തുന്നതിനുമാണ് ഡൊണാള്‍ഡ് ട്രംപിന്റെ ചാനലിനെ അടുത്ത് ഏഴ് ദിവസത്തേക്ക് . യൂട്യൂബ് വിലക്കിയത്.ആവശ്യമെങ്കില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ദിവസങ്ങള്‍ കൂട്ടുമെന്നും യൂട്യൂബ് വ്യക്തമാക്കി.അക്രമത്തിന് പ്രേരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് യൂട്യൂബ് ട്രംപിന്റെ ഔദ്യോഗിക ചാനല്‍ സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ട്രംപിന്റെ ചാനല്‍ നീക്കം ചെയ്തില്ലെങ്കില്‍ യൂട്യൂബിന് പരസ്യം നല്‍കുന്നത് നിര്‍ത്തുമെന്ന് പറഞ്ഞു കൊണ്ടുള്ള ക്യാമ്പയിന്‍ ശക്തമായതിന് പിന്നാലെയാണ് യൂട്യൂബും ട്രംപിനെതിരെ ശക്തമായ നടപടിയിലേക്ക് കടന്നത്.നേരത്തെ ട്വിറ്ററും ഫേസ്ബുക്കും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ക്യാപിറ്റോള്‍ അക്രമത്തിന് പിന്നാലെയായിരുന്നു