Kerala News

പോറ്റി വളര്‍ത്താന്‍ കൊണ്ടുവന്ന കുട്ടി പീഢനത്തിനിരയായ സംഭവം; വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ റിപ്പോര്‍ട്ട് തേടി

2015ല്‍ എറണാകുളത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പോറ്റി വളര്‍ത്താന്‍ സ്വീകരിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. എറണാകുളത്തെ മുന്‍ ശിശുക്ഷേമ സമിതിയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഒപ്പം കുട്ടിക്ക് എല്ലാവിധ സംരക്ഷണവും ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

പോറ്റി വളര്‍ത്താന്‍ സര്‍ക്കാരില്‍ നിന്നും സ്വീകരിച്ച പെണ്‍കുട്ടിയെ കണ്ണൂരില്‍ അറുപതുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മുന്‍ ശിശുക്ഷേമസമിതിക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. യാതൊരു പരിശോധനയുമില്ലാതെയാണ് തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിച്ചയാള്‍ക്ക് എറണാകുളം ശിശുക്ഷേമ സമിതി പതിനാല് കാരിയെ കൈമാറിയത്. നേരത്തെ രണ്ട് വിവാഹം ചെയ്തതും അതില്‍ കുട്ടികളുള്ള കാര്യവും മറച്ചുവച്ച് വിമുക്ത ഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സി ജി ശശികുമാര്‍ കൂത്തുപറമ്പില്‍ താമസിച്ചിരുന്നത്. 2017 ല്‍ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതും ഗര്‍ഭം അലസിപ്പിച്ചതുമെല്ലാം മൂന്ന് വര്‍ഷത്തിനിപ്പുറം സഹോദരി വെളിപ്പെടുത്തുമ്പോള്‍ മാത്രമാണ് ശിശുക്ഷേമ സമിതി പോലും അറിയുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പോറ്റിവളര്‍ത്താന്‍ ശിശുക്ഷേമ സമിതിയില്‍ നിന്നും സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന കേസില്‍ കൂത്തുപറമ്പ് സ്വദേശി സി ജി ശശികുമാര്‍ അറസ്റ്റിലായത്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് ഇയാളുടെ ഭാര്യ പിടിയിലായി. മാതാപിതാക്കള്‍ മരിച്ച 14 വയസുള്ള പെണ്‍ കുട്ടിയെ കാക്കനാട്ടെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും 2016 ലാണ് പ്രതി വളര്‍ത്താന്‍ കൊണ്ടുപോകുന്നത്. കഴിഞ്ഞ മാസം കുട്ടിയുടെ സഹോദരിയെ കൗണ്‍സിലിംഗ് ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഈ വീട്ടിലേക്ക് വെക്കേഷന് ചെന്നപ്പോള്‍ തന്നെയും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കൂത്തുപറമ്പ് പൊലീസിന് കിട്ടിയത്. മൂന്ന് വര്‍ഷം പ്രതിയുടെ വീട്ടില്‍ കഴിഞ്ഞ കുട്ടി 2017 ല്‍ ഗര്‍ഭിണി ആയിരുന്നു. പ്രതി ആരുമറിയാതെ ഗര്‍ഭം അലസിപ്പിച്ചു. വൈദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിട്ടുണ്ട്.

ശുശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് കുടുംബ അന്തരീക്ഷവും മെച്ചപ്പെട്ട പരിചരണം കിട്ടാനുമാണ് ചെറിയ കാലയളവിലേക്ക് പോറ്റിവളര്‍ത്താന്‍ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി. ഇങ്ങനെ നല്‍കുമ്പോള്‍ കുട്ടിയെ വളര്‍ത്താന്‍ ഏറ്റെടുക്കുന്ന കുടുംബത്തെ കുറിച്ച് വിശദമായ അന്വേഷണം അതാത് ജില്ലകളിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നടത്തണം. ഈ കുട്ടിയെ നല്‍കുമ്പോള്‍ കാര്യക്ഷമമായ അന്വേഷണങ്ങളൊന്നും നടന്നില്ല. നാടക പ്രവര്‍ത്തകനായിരുന്ന ഇരിട്ടി സ്വദേശിയായ ശശികുമാര്‍ വിമുക്ത ഭടന്‍ എന്ന് കള്ളം പറഞ്ഞാണ് കൂത്തുപറമ്പിനടുത്തുള്ള കണ്ടംകുന്നില്‍ എട്ടുവര്‍ഷം മുമ്പ് താമസം തുടങ്ങിയത്. നേരത്തെ രണ്ടുതവണ കല്യാണം കഴിച്ചത് മറച്ചുവച്ചാണ് ഇയാള്‍ മൂന്നാമതും വിവാഹം കഴിച്ചത്. ആദ്യത്തെ ബന്ധത്തില്‍ കുട്ടികള്‍ ഉള്ള കാര്യവും ഇയാള്‍ മറച്ചുവച്ചു. ഭാര്യയെയും കുട്ടിയെയും ഇയാള്‍ മദ്യപിച്ചെത്തി മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നു. സംരക്ഷണയില്‍ വിട്ടുനല്‍കുന്ന കുട്ടിക്ക് എല്ലാ മാസവും കൗണ്‍സിലിംഗ് നല്‍കണം എന്ന നിയമം ഇവിടെ നടപ്പായില്ല.

2012 -14 കാലയളവില്‍ എറണാകുളത്ത് നിന്നും കോഴിക്കോട്ട് നിന്നും സമാനമായി രണ്ട് പെണ്‍ കുട്ടികളെ സ്വീകരിച്ചിരുന്ന കാര്യവും കണ്ണൂരിലെ ശിശുക്ഷേമ സമിതിക്ക് അറിയില്ല. 2017ല്‍ ഈ കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷവും മറ്റൊരു പെണ്‍കുട്ടിയെ പോറ്റിവളര്‍ത്താന്‍ താത്പര്യമുണ്ടെന്ന് കാട്ടി ഇയാള്‍ ശിശുക്ഷേമ സമിതിക്ക് അപേക്ഷ നല്‍കിയിരുന്നു എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!