സഭ സമ്മേളനത്തിൽ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. നാലരക്കോടിയുടെ കമ്മീഷനാണ് പദ്ധതിയില്‍ നടന്നതെന്ന് അനില്‍ അക്കര എംഎല്‍എ ആരോപിച്ചു.
എന്നാല്‍, ലൈഫ് പദ്ധതിയെ താറടിച്ചുകാണിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ലൈഫ് മിഷനോ സംസ്ഥാന സര്‍ക്കാരോ വിദേശ സഹായം തേടിയിട്ടില്ല.സര്‍ക്കാരിനെതിരെ പ്രതിപക്ഷമുയര്‍ത്തിയ മാറാലകള്‍ ഹൈക്കോടതി കീറിയെറിഞ്ഞെന്നും മന്ത്രി പറഞ്ഞു.

