കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷക സമരം പരിഹരിക്കാൻ സുപ്രീംകോടതി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിക്കെതിരെ പരിഹാസവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത് .
”കാര്‍ഷിക ബില്ലുകളെ പിന്തുണക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തുകയും സമിതി രൂപീകരിക്കുകയും ചെയ്തത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നാണ്”
Forming this committee must have been a real challenge. How to find four people from among the very few in the country supporting the farm bills to be in it? They managed that; now how will they manage to find a solution with four minds already made up? https://t.co/rAJuUAXFv6
— Shashi Tharoor (@ShashiTharoor) January 12, 2021
മൂന്‍കൂട്ടി തീരുമാനം ഉറപ്പിച്ചവരില്‍ നിന്ന് ഇനി എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാവുകയെന്നും ട്വിറ്ററിലൂടെ അദ്ദേഹം ചോദിച്ചു.