ന്യൂഡല്‍ഹി: വാഹനാപകടത്തെത്തുടര്‍ന്ന് ഏതാണ്ട് ഒരു വര്‍ഷത്തിനടുത്തായി ക്രിക്കറ്റ് മൈതനത്തു നിന്നു വിട്ടുനില്‍ക്കുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക്. വരുന്ന ഐപിഎല്‍ സീസണില്‍ താരം ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) കഴിയുന്ന പന്ത് ഫെബ്രുവരി അവസാനത്തോടെ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഡിസി മാനേജ്‌മെന്റ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ച ശേഷം മാത്രമേ പന്തിന് വിക്കറ്റ് കീപ്പിംഗ് ചുമതല നല്‍കൂ എന്ന് ഫ്രാഞ്ചൈസി അധികൃതര്‍ സൂചിപ്പിച്ചു.
വാഹനാപകടത്തെത്തുടര്‍ന്ന് ഋഷഭ് വളരെക്കാലമായി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയും പ്രധാന ടൂര്‍ണമെന്റുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.