Kerala News

ഫലസ്തീൻ വിഷയത്തിൽ തരൂരിന്റെ നിലപാട് കോൺഗ്രസിന്റേതല്ല; തരൂർ പ്രസ്താവന തിരുത്തണം; കെ മുരളീധരൻ

ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന ആക്ഷേപം തള്ളി കെ മുരളീധരൻ. ശശി തരൂരിന്റെ പ്രസ്താവനയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും പ്രസ്താവന തിരുത്താൻ തരൂർ തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു. തരൂരിന്റെ പ്രസ്താവന കോൺഗ്രസിന്റേത് അല്ലെന്നും കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന ഫലസ്തീൻ പരിപാടിയിൽ തരൂരിനെ വിളിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംഘടകരാണെന്നും മുരളീധരൻ പറഞ്ഞു.ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ്‌ വെള്ളം ചേര്‍ത്തിട്ടില്ല.മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്.ജനങ്ങളെ വിഭജിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.ലോക് സഭാ തെരെഞ്ഞെടുപ്പാണ് സിപിഎം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സർക്കാർ സർവക്ഷി യോഗം വിളിക്കണം.പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുക്കണം.നിലവിലെ കേരളത്തിന്‍റെ അവസ്ഥയുടെ ഉദാഹരണം ആണ് ഇന്നലത്തെ കർഷക ആത്മഹത്യ.രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സിപിഎം ഫലസ്തീൻ ഐക്യ ദാർഢ്യവുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!