National

സർക്കാർ തീരുമാനങ്ങളിൽ ഗവർണർമാർ തടസം നിൽക്കുന്നത് അവസാനിപ്പിക്കണമെന്ന് കമൽഹാസൻ

തമിഴ്നാട് ഗവർണർക്കെതിരെ വിമർനവുമായി നടൻ കമൽഹാസൻ. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ സുപ്രീംകോടതി വിട്ടയച്ചതിന് പിന്നാലെയാണ് വിമർശനം. 2018ൽ മന്ത്രിസഭ പാസാക്കിയ ശുപാർശ ഗവർണർ അംഗീകരിച്ചിരുന്നെങ്കിൽ ആറുപേരുടെ മോചനത്തിനുള്ള നാലുവർഷത്തെ കാലതാമസം ഒഴിവാക്കാമായിരുന്നു എന്ന് കമൽഹാസൻ ട്വീറ്റിൽ കുറിച്ചു.

മറ്റ് സ്ഥാനങ്ങളിലുള്ള ഗവർണർമാർ സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം. സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങളിൽ ഇടപെടുന്ന ഗവർണർമാർക്കുള്ള പാഠമാണ് സുപ്രീം കോടതിയുടെ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരൻ ഉൾപ്പെടെയുള്ള ആറ് പ്രതികളെയും വിട്ടയക്കാൻ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!