തിരുവനന്തപുരം നഗരസഭയിലെ കത്തു വിവാദത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി.പൊലീസിനു നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ആനാവൂര്‍ പറഞ്ഞു. കത്ത് വ്യാജമെന്ന് മേയര്‍ പറഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ചു തനിക്കു പറയാനുള്ളത് ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്.കത്ത് വ്യാജമാണ് എന്നാണോ അറിയിച്ചതെന്ന് ചോദ്യത്തിന് ആനാവൂര്‍ മറുപടി നല്‍കിയില്ല. സംഭവത്തിൽ പാർട്ടി അന്വേഷണം ഉടനുണ്ടാകുമെന്ന് ആനാവൂർ പറഞ്ഞു. ‘‘ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നൽകി. നിയമനക്കത്ത് വിവാദത്തിൽ പാർട്ടി അന്വേഷണം ഉടനുണ്ടാകും. പൊലീസിന് കൊടുത്ത മൊഴി മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. കത്ത് വ്യാജമാണെന്ന് മേയർ പറഞ്ഞിട്ടുണ്ട്. കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലിന്റെ കത്തും പാർട്ടി അന്വേഷിക്കും. പാർട്ടി അന്വേഷണത്തിന് അതിന്റേതായ സംവിധാനമുണ്ട്’’– അദ്ദേഹം പറഞ്ഞു.