കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല വിദ്യാരംഗം സർഗോത്സവം സാഹിത്യ ശില്പശാല മാക്കൂട്ടം എ.എം.യു.പി സ്കൂളിൽ ചലച്ചിത്ര അക്കാദമി-റീജിയണൽ കോഡിനേറ്റർ നവീന വിജയൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷബ്ന റഷീദ് വാർഡ് മെമ്പർ യു.സി ബുഷ്റ, ഇ. അബ്ദുൽ ജലീൽ, കെ.ബഷീർ , എ.കെ ഷൗക്കത്ത്, എം. നസീറ എന്നിവർ സംസാരിച്ചു.
സുനിൽ തിരുവങ്ങൂർ, ഉമശ്രീ കിഴക്കും പാട്ട്, ബിജു ചുലൂർ, ലിസ്സി ഉണ്ണി, പ്രേമൻ ചേളന്നൂർ, സുരേഷ് അക്ഷരി , സജീവൻ ചെമ്മരത്തൂർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.

