National

ഡല്‍ഹിയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്തു; യുവതി ചോരയില്‍ കുളിച്ച നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്തു. യുവതിയെ ചോരയില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ഒഡീഷ സ്വദേശിയാണ് ബലാത്സംഗത്തിന് ഇരയായത്. ദസരായ് കലായ് കാനില്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 3.20 ഓടെയാണ് സ്ത്രീയെ ആദ്യം കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന യുവതിക്ക് അക്രമികളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയിലേക്കെത്താന്‍ അന്വേഷണം വ്യാപിപിച്ചതായും അധികൃതര്‍ അറിയിച്ചു.

ബിരുദധാരിയായ യുവതി ഒരു വര്‍ഷം മുന്‍പാണ് ഡല്‍ഹിയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷയിലെ വീട്ടില്‍ നിന്ന് യുവതിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി ഡല്‍ഹിയിലുണ്ടെന്ന് കണ്ടെത്തി. ഇതിനു പിന്നാലെ ഡല്‍ഹിയിലെത്തിയ മാതാപിതാക്കള്‍ തങ്ങളോടൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ യുവതിയെ നിര്‍ബന്ധിച്ചെങ്കിലും തയാറായില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ നാട്ടിലേക്ക് മടങ്ങി.

ഒരു മാസം മുമ്പ് യുവതിയുടെ ഫോണ്‍ നഷ്ടപ്പെട്ടതായും അന്നുമുതല്‍ കുടുംബവുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി തെരുവിലൂടെ യുവതി അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്നു. എടിഎം ബൂത്തിന് സമീപം ഉറങ്ങുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!