മാലിന്യം നിക്ഷേപിക്കാന്‍ എന്ന പേരിലാണ് ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ കുഴിയെടുപ്പിച്ചതെന്ന് കുഴിയെടുത്ത് നല്‍കിയ പ്രദേശവാസി.മാലിന്യം നിക്ഷേപിക്കാൻ കുഴിയെടുക്കണമെന്ന് ആവശ്യപ്പെട്ടത് ഭഗവൽ സിംഗ് ആണെന്ന് ബേബി പറഞ്ഞു. നാല് അടി വീതിയിൽ സമചതുരത്തിൽ കുഴിയെടുക്കണമെന്നാണ് ഭഗവൽ സിംഗ് ആവശ്യപ്പെട്ടത്. “വേസ്റ്റ് കുഴി എടുത്തു കൊടുക്കണമെന്നാണ് അയാൾ പറഞ്ഞത്. രണ്ടാഴ്ചകൾക്ക് മുമ്പായിരുന്നു. വിളിച്ച അന്ന് ചെന്നില്ല. ഫോൺ നമ്പർ വാങ്ങി പിന്നീട് വിളിക്കുകയായിരുന്നു. ആദ്യ ദിവസം 12 മണിവരെ പണിയെടുത്ത് പിറ്റേ ദിവസം വീണ്ടും പോയി പണിയെടുത്തു. മൂന്നര അടിയോളം എത്തിയപ്പോൾ കുഴിക്കാൻ സാധിക്കാത്ത വിധത്തിൽ ഉറപ്പായി. ഇനി കുഴിയെടുക്കാൻ സാധിക്കില്ലെന്ന് അയാളോട് പറഞ്ഞു. വേസ്റ്റ് കുഴി എന്ന് പറഞ്ഞതുകൊണ്ട് വേറെ ഒന്നും ചോദിച്ചില്ലെന്നും ആയിരം രൂപ പ്രതിഫലം തന്നു എന്നും ബേബി വെളിപ്പെടുത്തി.കുഴിയെടുക്കാന്‍ എത്തിയപ്പോള്‍ ഭഗവല്‍ സിംഗും ഭാര്യ ലൈലയും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും കുഴിയെടുത്ത ബേബി പറഞ്ഞു.