കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് പരാതിക്കാരി.എംഎൽഎ കടുത്ത മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മർദ്ദിക്കുന്നത് പതിവായിരുന്നെന്നും പീഡന പരാതി നൽകിയ സ്ത്രീ പറഞ്ഞു.കേസ് പിന്‍വലിക്കാന്‍ തനിക്ക് 30 ലക്ഷം രൂപ എല്‍ദോസ് കുന്നപ്പിള്ളി വാഗ്ദാനം ചെയ്തു. ഹണിട്രാപ്പില്‍ കുടുക്കുമെന്ന് പറഞ്ഞ് എല്‍ദോസ് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു. എല്‍ദോസിന് വേണ്ടി പെരുമ്പാവൂരിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക വിളിച്ചു ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറയുന്നു.കോവളത്ത് വെച്ച് എംഎൽഎ തന്നെ മർദിക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിളിച്ചത്. തന്നെ മർദിക്കുമ്പോൾ പിഎ ഡാവി പോൾ, ജിഷ്ണു എന്നിവർ ഒപ്പമുണ്ടായിരുന്നു.കന്യാകുമാരിയിൽ കടലിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോൾ തമിഴ്നാട് പൊലീസാണ് രക്ഷപ്പെടുത്തിയതെന്നും പരാതിക്കാരി പറഞ്ഞു.മോശം വ്യക്തിയാണെന്ന് മനസിലായതോടെ എംഎൽഎയുമായി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. പിന്നാലെ എൽദോസ് ശല്യപ്പെടുത്താൻ തുടങ്ങി. ലൈംഗിക പരാതിയുണ്ടോ എന്ന ചോദ്യത്തിന് പിന്നീട് മറുപടി പറയുമെന്നും മജിസ്‌ട്രേറ്റിന് മൊഴി കൊടുത്തതിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞുഎംഎൽഎയുമായി 10 വർഷത്തെ പരിചയം ഉണ്ട് . എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. ആദ്യം പരാതി നൽകിയത് വനിത സെല്ലിലായിരുന്നു. പിന്നീടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതെന്നും അവർ പറഞ്ഞു.