യു ഡി എഫ് സത്യഗ്രഹം കുന്ദമംഗലം: സ്വർണ്ണകള്ളക്കടത്ത്, ലൈഫ്മിഷൻ അഴിമതി തുടങ്ങിയവയിൽ കെട്ടഴിഞ്ഞ് നാറിക്കൊണ്ടിരിക്കുന്ന എന്നാരോപിച്ച് സംസ്ഥാന മന്ത്രി സഭ രാജി വെക്കണമെന്നാവശ്യപ്പെട്ട് കുന്ദമംഗലം നിയോജക മണ്ഡലം യു ഡി എഫ് കമ്മറ്റി കുന്ദമംഗലത്ത് സത്യഗ്രഹ സമരം നടത്തി. ചെയർമാൻ പി.മൊയ്തീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.ക്ക് എം എൽ എ യു.സി.രാമൻ, ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാരായ എം.പി.കേളുക്കുട്ടി, എ.ഷിയാലി, യു ഡി എഫ് നേതാക്കളായ ഖാലിദ് കിളിമുണ്ട, അഷ്റഫ് കായക്കൽ, ബാബു നെല്ലൂളി, ഒളോങ്ങൽ ഉസ്സയിൻ, യൂസഫ് പടനിലം, എ.ഹരിദാസൻ, വിജി മുപ്രമ്മൽ, ഒ.സലിം പ്രസംഗിച്ചു.