സംശയകരമായ രീതിയിൽ സമീപ പഞ്ചായത്തിൽ പനി മരണം സ്ഥിരീകരിക്കപ്പെട്ട സാഹചര്യം വിലയിരുത്താൻ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ തിരുവള്ളൂർ പഞ്ചായത്തിൽ ജനപ്രതിനിധികളുടേയും ആരോഗ്യ പ്രവർത്തകരുടേയും യോഗം ചേർന്നു.
നിലവിൽ ആശങ്കാകരമായ സാഹചര്യമില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കുകയും രോഗപ്രതിരോധ നിർദേശങ്ങൾ കൃത്യമായി പിന്തുടരുകയും ചെയ്യണമെന്ന് യോഗം അഭ്യർത്ഥിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എഫ് എം മുനീർ, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ കെ.വി.ഷഹനാസ്, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൻ നിഷില കോരപ്പാണ്ടി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പി.അബ്ദുറഹ്മാൻ ജനപ്രതിനിധികളായ ഡി.പ്രജീഷ്, ഗോപീ നാരായണൻ , ബവിത്ത് മലോൽ, ജസ്മിന ചങ്ങരോത്ത്, ഹംസ വായേരി പി.പി.രാജൻ ആരോഗ്യ പ്രവർത്തകരായ എച്ച് ഐ റീത്ത, ജെഎച്ച്ഐ ജയപ്രകാശ്, ബിന്ദു കരുവാണ്ടി, എ.എസ് അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.